മല്ലപ്പള്ളിയിൽ ഹാർഡ്‌വേർ ഷോറൂമിലേക്ക് പിക്കപ്പ് വാനിൽ കൊണ്ടുപോയ ഇരുമ്പുപൈപ്പുകൾ കെട്ടുപൊട്ടി റോഡിൽ വീണു. തൊട്ടുപിന്നാലെ വണ്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
തിരുവല്ല റോഡിൽ പഞ്ചായത്ത് ഓഫീസിനുസമീപം ചൊവ്വാഴ്ചയായിരുന്നു അപകടം. വാഹനത്തിന്റെ മുന്നിലേക്കും പിന്നിലേക്കും നീണ്ടുനിൽക്കുന്ന തരത്തിലാണ് പൈപ്പുകൾ കയറ്റിയിരുന്നത്.