മല്ലപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം മല്ലപ്പള്ളി സി.എം.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. നവംബർ 22-ന് രചനാ മത്സരങ്ങളും 23 മുതൽ 25 വരെ കലാമത്സരങ്ങളുമാണ് നടക്കുക.
സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പഞ്ചായത്ത് മെമ്പർ ബിജു നൈനാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി എ.ഇ.ഒ. ജേക്കബ് സത്യൻ, ഗീതു ജി.നായർ, സിന്ധു സുഭാഷ്, ബാബു മാത്യു, ഡബ്ല്യു.ജെ.വർഗീസ് എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും പ്രിൻസിപ്പൽ ജനറൽ കൺവീനറും ആയി സ്വാഗതസംഘം രൂപവത്കരിച്ചു.