കാണാതായ വൃദ്ധന്റെ മൃതദേഹം മണിമലയാറ്റിൽ കണ്ടെത്തി. മുരണി ദാനപ്പറമ്പിൽ ടി.കെ. തങ്കപ്പന്റെ(78) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം അഞ്ചിന് മണിമലയാറ്റിൽ തിരുമാലിട ക്ഷേത്രത്തിന് സമീപത്തുനിന്ന് തിരുവല്ല അഗ്നിശമനസേന കണ്ടെത്തിയത്. തങ്കപ്പനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കഴിഞ്ഞ ദിവസം കീഴ്വായ്പൂര് പോലീസിൽ പരാതി നൽകിയിരുന്നു. കീഴ്വായ്പൂര് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുകുമാരി അമ്പലപ്പുഴ മുളക്കത്തറ കുടുംബാംഗം. മക്കൾ: ടി.എസ്. ഷൈലജ, ടി.ഡി. സജി, ടി. രാജേഷ്. മരുമക്കൾ: ബാബു ഗോവിന്ദൻ, സ്വപ്ന, രശ്മി.