ശാസ്താംകോയിക്കൽ പുതുപ്പറമ്പിൽ ജാസിമിന്റെ വീട് കുത്തിത്തുറന്ന് മോഷണം. വീടിന്റെ ഗ്രില്ലിന്റെ താഴ് അറുത്തു മാറ്റിയശേഷം മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് വീടിനുള്ളിൽ കയറി. അലമാരകൾ കുത്തിത്തുറന്ന് അതിലുള്ള തുണികളും മറ്റും വാരിയിട്ടിട്ടുണ്ട്.
ജാസിമും കുടുംബവും ഗൾഫിലാണ്. മൂന്നുദിവസം മുമ്പാണ് ജാസിമിന്റെ ഭാര്യ നാട്ടിൽ വന്നിട്ട് പോയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.