ഭരണ സമിതിയിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്ന തിരുവല്ല പ്രാഥമിക കാർഷിക വികസന ബാങ്കിൻ്റെ പ്രസിഡൻ്റായി സിപിഐഎമ്മിലെ അഡ്വ. കെ പ്രകാശ് ബാബു തെരെഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും സിഐടിയു സംസ്ഥാന കമ്മറ്റി അംഗം, സി പി ഐ എം ജില്ലാ കമ്മറ്റി അംഗം, മുത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രകാശ് ബാബു ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ്.
കേരളാ കോൺഗ്രസ് (എം)റെജി കുരുവിളയാണ് വൈസ് പ്രസിഡൻ്റ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമായത്.