വെണ്ണിക്കുളം ഉപജില്ലാ സ്‌കൂൾ കലോത്സവം 15 മുതൽ 17 വരെ നടക്കും. രചന മത്സരങ്ങൾ 15ന് കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. കലോത്സവം 16ന് വെണ്ണിക്കുളം എസ്.ബി ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9ന് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അജിൻ കലാഭവൻ കലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ അദ്ധ്യക്ഷത വഹിക്കും.
ഉപജില്ലയിലെ 48 സ്‌കൂളുകളിൽനിന്നായി ആയിരത്തോളം പ്രതിഭകൾ മത്സരത്തിൽ മാറ്റുരക്കുമെന്നു പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ റിൻസി തോമസ്, പ്രീത.എസ്, സാബു ഏബ്രഹാം, ബിനോ വറുഗീസ് എന്നിവർ അറിയിച്ചു.