വെണ്ണിക്കുളത്ത് വെയ്റ്റിംഗ് ഷെഡ് തല്ലി തകർത്തു. ഇന്നലെ വൈകിട്ട് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്ത വെറ്റിംഗ് ഷെഡ് ആണ് ഇന്നലെ രാത്രി തകർക്കപ്പെട്ടത്. സാമൂഹ്യവിരുദ്ധർ വെയ്റ്റിംഗ് ഷെഡിന്റെ സില്ലിങ് ഉൾപ്പെടെ എല്ലാം നശിപ്പിച്ചിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ധരും,ഡോഗ് സ്‌കോഡും സ്ഥലത്ത് എത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആന്റോ ആന്റണി എംപിയുടെ വികസന ഫണ്ടിൽ ഉപയോഗിച്ചാണ് ഈ വെയ്റ്റിംഗ് ഷെഡ് നിർമിച്ചിരുന്നത്.
വെണ്ണിക്കുളം ജംഗ്ഷനിൽ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടടുത്ത് തന്നെയാണ് ആന്റോ ആൻറണി എംപിയും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. തൊട്ടടുത്തായി രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്തിനാണെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതിനിടെ ഇന്നലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു. പക്ഷേ ഇന്ന് രാവിലെ ആന്റോ ആന്റണി എംപിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം അടിച്ചുതകർത്തു നിലയിൽ കാണപ്പെട്ടത്.