തിരുവല്ലയിൽ അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു. 20 വയസ് മാത്രം പ്രായമുള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയാണ് പ്രസവിച്ചത്.
വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ് ഇവര്‍ പ്രസവിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കാമുകനിൽ നിന്ന് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
പത്തനംതിട്ട സ്വദേശിയായ യുവതി ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.