തെള്ളിയൂർക്കാവ് ക്ഷേത്രത്തിന് സമീപം പുളിക്കൽ-ശബരിയിൽ ചന്ദ്രശേഖരപിള്ളയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ മോഷണം. അടുക്കള വശത്തെ രണ്ട് വാതിലുകളും പുറമേയുണ്ടായിരുന്ന ഇരുമ്പ് ഗ്രില്ലും തകർത്ത് അകത്തുകടന്ന കള്ളന്മാർ 12 പവൻ സ്വർണ ഉരുപ്പടികൾ മോഷ്ടിച്ചു. കുടുംബാംഗങ്ങൾ എല്ലാവരും ഷൊർണൂരിൽ മകൾ താമസിക്കുന്ന വീട്ടിലേക്ക് കഴിഞ്ഞ ദിവസം പോയിരുന്നു. ആളില്ലെന്ന് അറിഞ്ഞ് അകത്ത് കടന്നതാണെന്ന് കരുതുന്നു. വിരലടയാള വിദഗ്ധരും പോലീസ് നായയും പരിശോധന നടത്തി. കോയിപ്രം പോലീസ് കേസെടുത്തു.
തെള്ളിയൂരിൽ മോഷണം; 12 പവൻ നഷ്ടപ്പെട്ടു
0