മല്ലപ്പള്ളി റോഡിന് കുറുകെയുള്ള കലുങ്ക് നിർമാണം പൂർത്തീകരിച്ച് ഗതാഗതയോഗ്യമാകാൻ കുറഞ്ഞത് ഒരു മാസം എടുക്കും. അടിഭാഗം വാർക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഇനിയും ഇരുവശത്തും കോൺക്രീറ്റ് സംരക്ഷണ ഭിത്തി കെട്ടി അതിന് മുകളിലാണ് ഉപരിതലത്തിലെ കോൺക്രീറ്റിടൽ. ഇത്രയും ജോലികൾക്ക് ഇനി പത്തു ദിവസമാണ് കണക്കാക്കുന്നത്. കോൺക്രീറ്റ് ഉറയ്ക്കുന്നതിനായി മൂന്നാഴ്ചത്തെ സമയം വേണം. ക്രിസ്മസ്-ന്യൂ ഈയർ സീസണ് മുമ്പ് മല്ലപ്പള്ളി റോഡിലേക്ക് ചുറ്റാതെ വാഹനം പോകണമെന്ന വ്യാപാരികളുടെ ആവശ്യം നടപ്പാകില്ല. തിരുവല്ല പട്ടണത്തിൽനിന്നും രാമൻചിറവഴിയോ, വൈ.എം.സി.എ. റോഡുവഴിയോ ആണ് ആളുകൾ മല്ലപ്പള്ളി ഭാഗത്തേക്ക് പോകുന്നത്.
ഒരു മാസം കൂടി വട്ടംചുറ്റണം തിരുവല്ലയിൽ നിന്ന് മല്ലപ്പള്ളി റോഡിൽ എത്താൻ
0