കാട്ടുപന്നിയുടെ ആക്രമണത്തിൽ പുറമറ്റം കവുങ്ങുംപ്രയാർ ചെറുതോട്ടത്തിൽ വർഗീസ് ഉമ്മന്റെ വലതുകാലിന് ഗുരുതര പരിക്ക്. തിങ്കളാഴ്ച രാത്രി പത്തരയോടെ നായ വല്ലാതെ കുരയ്ക്കുന്നതുകേട്ട് വീട്ടിൽനിന്ന് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് പന്നിക്കൂട്ടം വന്നിടിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാൽമുട്ടിന് രണ്ടിടത്ത് പൊട്ടലുണ്ട്. ബുധനാഴ്ച ശസ്ത്രക്രിയ ചെയ്യും. പന്നികൾ അടുത്ത പുരയിടങ്ങളിലെയടക്കം കൃഷി നശിപ്പിച്ചതായി അലുമിനിയം ഫാബ്രിക്കേഷൻ തൊഴിൽചെയ്യുന്ന വർഗീസ് ഉമ്മൻ പറയുന്നു.