നെടുംകുന്നം കാവനാല്‍കടവ് റോഡ് നിര്‍മ്മാണത്തിന് ടെണ്ടറായി


തിരുവല്ല നിയോജകമണ്ഡലത്തിലെ ആനിക്കാട് പഞ്ചായത്തിലെ നെടുംകുന്നം - കാവനാല്‍ കടവ് റോഡ് നിര്‍മ്മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു. 

ഈ പ്രവൃത്തിക്ക് 2019-20 ലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടുള്ളതാണ്. കാവനാല്‍കടവ് പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് നൂറോമ്മാവ് ജംഗഷന്‍ വരെയുള്ള  രണ്ടര കിലോമീറ്റര്‍ ദൂരത്താണ് ബി എം ബിസി ടാറിംഗ് ഉള്‍പ്പെടെ ഉന്നതനിലവാരത്തിലുള്ള പ്രവൃത്തികള്‍ തുടങ്ങുന്നത്. നിലവില്‍ റോഡിന്‍റെ വീതി കുറഞ്ഞ ഭാഗങ്ങള്‍ ജി എസ് ബി, ഡബ്ല്യു എം എം എന്നിവ ഉപയോഗിച്ച് ഉയര്‍ത്തി 5.50 മീറ്റര്‍ കാര്യേജ് വേ നിര്‍മ്മിച്ച് ഉന്നതനിലവാരത്തില്‍ ഉപരിതലം പുതുക്കുകയും ഡ്രയിനേജിന് ആവശ്യമായ ഓടകളും കലുങ്കുകളും നിര്‍മ്മിക്കുകയും ചെയ്ത് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതിയാണിത്.

പുതിയ ജി എസ് ടി നിരക്ക് ഉള്‍പ്പെടുത്തി പുതുക്കിയ ഭരണാനുമതി പ്രകാരം 4.043 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ജനുവരി 18 -ാം തീയതി വരെ ടെണ്ടറുകള്‍ സ്വീകരിക്കുന്നതും ഇത് 20-ാം തീയതി തുറന്ന് പരിശോധിക്കുന്നതുമാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ