കോട്ടാങ്ങൽ പടയണി; കളം ഉണർന്നു,ഇന്നും നാളെയും ഗണപതി കോലം

കോട്ടാങ്ങൽ  പടയണിയിൽ     ചൂട്ടു  വെപ്പ്, ചൂട്ടു  വലത്ത്‌  എന്നിവ ക്കു  ശേഷം  ആദ്യം  എത്തുന്നത്  ഗണപതി  കോലം  ആണ്.ഇന്നലെ  കോട്ടാങ്ങൽ, കുളത്തൂർ  കരക്കാരുടെ  നേതൃത്വത്തി ൽ  ചൂട്ടു  വലത്തു  നടന്നു.  കോലം  തുള്ളൽ  ക്ഷേത്ര മുറ്റത്തു  ആരംഭിക്കുന്നത്  പടയണി  യുടെ  മൂന്നും  നാലും  ദിവസങ്ങളിൽ  ഗണപതി  കോലത്തിൽ  കൂടിയാണ്. പിശാച്  കോലം എന്നും  ചില  സ്ഥലങ്ങളിൽ  പറയാറുണ്ട്.

 കോട്ടാങ്ങൽ  പടയണി യിൽ  പഞ്ച കോലങ്ങൾ  ആണ്  കളത്തിൽ  എത്തുന്നത്. തപ്പു  മേളത്തിന്റെ  ആസുരിക താളത്തിൽ,  ഗണപതിയും  പടി  വട്ടവും ചവിട്ടി,    ചൂട്ടു കറ്റകളുടെ  അകമ്പടിയോടെ , ആർപ്പു വിളികളുടെ  ആവേശത്തിൽ  ആണ്  പഞ്ച കോലങ്ങൾ  കളത്തിൽ  എഴുന്നള്ളുന്നത്.  മുതിർന്ന  പടയണി  കലാകാരന്മാർ  തുള്ളുന്ന  ആശാൻ  കോലം  ആണ് ഗണപതി  കോലത്തിലെ  മുഖ്യ  ആകർഷണം. നിരവധി  ചുവടുകളും, അഭ്യാസ മുറകളും  കാട്ടുന്ന  ആശാൻ  കോലം  കരക്കാരെ  വിസ്മയിപ്പിക്കാറുണ്ട്.


ഇന്ന്   രാത്രി 11 മണിക്ക് കുളത്തൂർ കരയുടെയും  നാളെ   രാത്രി 11 മണിക്ക്  കോട്ടാങ്ങൽ  കരയുടെയും  ഗണപതി  കോലങ്ങൾ കളത്തിൽ  എത്തും.15,16 അടവി പള്ളിപ്പാന യും നടക്കും.17,18 വലിയ പടയണി നടക്കും. വലിയ പടയണി നാളുകളിൽ  വേലയും വിളക്കും, മഹാ ഘോഷയാത്ര,തിരുമുമ്പിൽ വേല,തിരുമുഖദർശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ