ജ്ഞാനമണി മോഹനനെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു. യുഡിഎഫിലെ ധാരണപ്രകാരം കോൺഗ്രസസിലെ മല്ലപ്പള്ളി ഡിവിഷൻ അംഗം സിന്ധു സുബാഷ് രാജിവച്ച ഒഴിവിലാണ് മടുക്കോലി ഡിവിഷനിൽ നിന്നുള്ള ജ്ഞാനമണി മോഹനൻ തെരഞ്ഞെടുക്കപ്പെട്ടത്.
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയും, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമാണ് ജ്ഞാനമണി മോഹനൻ.