മല്ലപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 36-മത് കേരള കോപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപകദിനാഘോഷം കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി ഹൗസിങ് സഹകരണ സംഘം പ്രസിഡന്റ് ശ്രീ. റെജി പണിക്കമുറി കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. കെ. സി. ഇ. ഫ് താലൂക്ക് പ്രസിഡന്റ് ശ്രീ. സതീഷ് തോമസ് അധ്യക്ഷത വഹിച്ചു. കെ സി ഇ ഫ് താലൂക്ക് കമ്മിറ്റി അംഗം തോമസ് എബ്രഹാം, പ്രിജി എസ് നായർ, സുജിത് എം തോമസ്, ഉണ്ണികൃഷ്ണൻ ജി., ദീപ പി., ജിൻസു എന്നിവർ പ്രസംഗിച്ചു.
36-മത് കേരള കോപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപകദിനാഘോഷം
0