കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും ഡല്‍ഹിയില്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചുങ്കപ്പാറയില്‍ ജനകീയ സദസ് നടത്തി.സി.പി.എം ഏരിയകമ്മറ്റിയംഗം കെ.ജെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ മണ്ഡലം പ്രസിഡന്‍റ് സിറാജ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു.
സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദുചന്ദ്രമോഹന്‍, വൈസ് പ്രസിഡന്‍റ് ആനി രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ്, കെ.പി രാധാകൃഷ്ണന്‍, അനീഷ് ചുങ്കപ്പാറ, എം.എം അന്‍സാരി, കെ സുരേഷ്, പി.പി സോമന്‍, സിബി മൈലേത്ത്, മനോജ് ചന്ദ്രന്‍, ഉഷാ ശ്രീകുമാര്‍, നവാസ് ഖാന്‍, സലീം ചീരങ്കുളം, അസീസ് റാവുത്തര്‍, സലാം പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.