കുന്നന്താനം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് ഒരു കോടി തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി അറുപതിനായിരം രൂപ അനുവദിച്ചു. മാത്യു റ്റി.തോമസ് എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി സതീഷ് ബാബുവിന്‍റെ അധ്യക്ഷതയിൽ നിർമ്മാണോദ്ഘാടനം എം.എൽ.എ. നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് പ്രൊഫ.എം.കെ മധുസൂദനൻ നായർ, സി.എൻ മോഹനൻ, ബാബു കൂടത്തിൽ, വി.എസ്. ഈശ്വരി, വി.സി. മാത്യു, മിനി ജനാർദ്ദനൻ, എസ്. അനിത, വി.പി. രാധാമണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.