മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി പന്ത്രണ്ടാം വാർഡംഗം അഡ്വ. സാം പട്ടേരിൽ (കോൺഗ്രസ്) തിരഞ്ഞെടുക്കപ്പെട്ടു.
സാമിന് ആറും എൽ.ഡി.എഫിലെ ആറാം വാർഡ് മെമ്പർ ബിജു പുറത്തൂടന് (സി.പി.ഐ.) അഞ്ചും വോട്ടും ലഭിച്ചു. 14-അംഗ ഭരണസമിതിയിലെ മൂന്ന് ബി.ജെ.പി.അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
യു.ഡി.എഫ്.മുൻ ധാരണപ്രകാരം റെജി പണിക്കമുറി രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.