ഇന്ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തി. കോഴഞ്ചേരി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് മുന്‍വശം പോലീസ് കണ്ട്രോള് റൂം തുറക്കും. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം, സെന്റ് തോമസ് സ്കൂള്‍ കോഴഞ്ചേരി, മാര്‍ത്തോമ്മ ഓഡിറ്റോറിയം ഗ്രൗണ്ട്, വഞ്ചിത്ര മാര്‍ത്തോമാ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
താത്കാലിക കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്ന വണ്ടിപ്പേട്ട ഗ്രൗണ്ടില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. ഓട്ടോ സ്റ്റാന്‍ഡ് കടകള്‍ എന്നിവ മാറ്റി ക്രമീകരിക്കും.
തിരുവല്ല ഭാഗത്തേക്കുള്ള ടിപ്പര്‍ ഉള്‍പ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങള്‍ കോഴഞ്ചേരി പാലത്തിലൂടെ കടന്നു പോകുന്നത് ഒഴിവാക്കി തെക്കേമലയില്നിന്നും തിരിഞ്ഞ് ചെങ്ങന്നൂര്‍ റോഡിലൂടെ കോഴിപ്പാലം എത്തി ആഞ്ഞിലിമൂട്ടില്‍ കടവ് പാലം വഴി പുല്ലാട് ജംഗ്ഷനില്‍ എത്തി യാത്ര തുടരണം.
കോഴഞ്ചേരി ഗവണ്മെന്റ് ഹോസ്പിറ്റല്‍ - വഞ്ചിത്ര - ആറന്മുള റോഡില്‍ തീര്‍ഥാടന കാലത്തുള്ള തിരക്കും ഗതാഗത തടസവും ഒഴിവാക്കുന്നതിന് പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തും ഈ റോഡില്‍ ഒരുവശം മാത്രം പാര്‍ക്കിംഗ് അനുവദിക്കും. ആയതിലേക്ക് നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ള ഭാഗത്ത് പാര്‍ക്കിംഗ് അനുവദിക്കില്ല.
തിരക്ക് കൂടുന്ന അവസരങ്ങളില്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് -പരപ്പുഴ ആറന്മുള റോഡ് വണ്‍ വേ ആക്കും, ഈ സമയം തറയില്‍ മുക്ക് ഭാഗത്തുനിന്ന് വാഹനങ്ങള്‍ വഞ്ചിത്ര ഭാഗത്തേക്ക് കടത്തിവിടുന്നതല്ല. കഴിഞ്ഞവര്‍ഷം കണ്വന്ഷന് എത്തിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിക്കാനിടയായ സാഹചര്യത്തില്‍ ആരെയും പമ്പയില്‍ ഇറങ്ങി കുളിക്കാന്‍ അനുവദിക്കുന്നതല്ല.
പമ്പയില്‍ കുളിക്കാന്‍ ഇറങ്ങി അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിന് നിക്ഷേപമാലി ഭാഗത്തേക്കുള്ള കടവുകളില്‍ പോലീസ് ഉദ്യോസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളെ ശല്യം ചെയ്യല്‍, മാല പൊട്ടിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ കണ്ടെത്തുന്നതിന് മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.