പെരുമ്പെട്ടി പുരയിടത്തിൽ പടർന്ന തീ അണയ്ക്കാൻ എത്തിയ വയോധികൻ പൊള്ളലേറ്റ് മരിച്ചു

 


മല്ലപ്പള്ളി: വീട്ടുപുരയിടത്തിൽ പടർന്ന തീ അണയ്ക്കാൻ എത്തിയ വയോധികൻ പൊള്ളലേറ്റ് മരിച്ചു. പെരുമ്പെട്ടി കുളത്തൂരിൽ ഇന്ന് വൈകിട്ട് 6 നാണ് സംഭവം. കുളത്തൂർ വേലത്താംപറമ്പിൽ ബേബി (95) ആണ് മരിച്ചത്. 

തീപിടുത്തത്തിൽ പുരയിടത്തിലെ കാർഷിക വിളകളും കത്തിനശിച്ചു. ഫയർഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെരുമ്പെട്ടി പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ