തിരുവല്ലയിൽ നിന്ന് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച അന്തിക്കാട് സ്വദേശി ജയരാജ്, പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയ തൃശ്ശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവർ ആണ് പിടിയിലായത്. പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചയോടെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയിരുന്നു.
ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരായായത്. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച അതുലിനെ പൊലീസ് നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയ തൃശ്ശൂർ സ്വദേശി അജിലിനെ അന്തിക്കാട് നിന്ന് പൊലീസ് പിടികൂടി.
പെണ്‍കുട്ടിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച്ച പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയിൽ നിന്നുമാണ് പെൺകുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് പെണ്‍കുട്ടി പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.