തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. പെൺകുട്ടിയെ പൊലീസ് സ്റ്റേഷന് സമീപം കൊണ്ടുവിട്ട യുവാവിനെ പൊലീസ് പിടികൂടി. പെൺകുട്ടിയെ ഇവിടെ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് ബസിൽ നിന്നാണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശി അഖിൽ ആണ് പിടിയിലായത്. പെൺകുട്ടിയെ കൊണ്ടുപോയ രണ്ടാമനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
പതിനഞ്ചുകാരിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്‌ച്ച പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയിൽ നിന്നുമാണ് പെൺകുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്.