മല്ലപ്പള്ളിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. കോട്ടയം – തിരുവല്ല ബൈപ്പാസ് റോഡിൽ ലക്ഷ് ഐസ്ക്രീം കമ്പനിയുടെ സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം.
കർണ്ണാടകയിൽ നിന്നും മല്ലപ്പള്ളിയിലേക്ക് പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് വാൻ വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കുകളുണ്ട്.