വെണ്ണിക്കുളത്ത് കാറിടിച്ച് വൈദ്യുതത്തൂണും ആധാരമെഴുത്ത് ഓഫീസും തകർന്നു. കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസിനു സമീപം തിങ്കളാഴ്ച ഒരുമണിയോടെയാണ് അപകടം.
ആധാരമെഴുത്തുകാരനായ കൊച്ചുകോയിക്കൽ ജോർജ് പി.വർഗീസിന്റെ ഓഫീസ് ഭിത്തി അപകടത്തിൽ പൊളിഞ്ഞു. കാർ യാത്രക്കാർക്കോ, ആധാരം ഓഫീസിലെ ജീവനക്കാർക്കോ അപകടത്തില്‍ പരിക്കില്ല.