നൂറോമ്മാവിൽ ആനിക്കാട് പഞ്ചായത്ത് ഓഫീസിന് എതിർവശത്ത് പാറോലിക്കൽ പുരയിടത്തിൽ അഗ്നിബാധ. ഉണങ്ങിക്കിടന്ന പുല്ലിനും കാടിനുമാണ് ചൊവ്വാഴ്ച പകൽ മൂന്ന് മണിയോടെ തീപിടിച്ചത്. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് തീയണച്ചു.