കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണം; വാട്ടര്‍ അതോറിറ്റി


ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണമെന്നും ദുരുപയോഗം  പരമാവധി കുറയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി. പൊതുടാപ്പുകളില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം ശേഖരിക്കല്‍,  പൊതു പൈപ്പില്‍  നിന്നും വെള്ളം ചോര്‍ത്തല്‍, ഗാര്‍ഹിക കണക്ഷനുകളില്‍ മീറ്റര്‍ പോയിന്റില്‍ നിന്നല്ലാതെ വെളളം ശേഖരിക്കല്‍, പൊതു ടാപ്പില്‍ നിന്നുളള വെളളം ഉപയോഗിച്ച് വാഹനം കഴുകല്‍, തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. 

കുടിവെളളം പാഴാക്കുന്നത്  ശ്രദ്ധയില്‍പെട്ടാല്‍ 25000 രൂപ വരെ പിഴ ഈടാക്കും. ഗാര്‍ഹിക കണക്ഷനുകളില്‍ നിന്ന് കുടിവെള്ളം കൃഷിക്കും വാഹനം കഴുകുന്നതിനും ഉപയോഗിക്കുന്നത് കുറ്റകരമാണ്. ജലഅതോറിറ്റിയുടെ ജലസ്രോതസുകള്‍ മലിനമാക്കുക, മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും  പിഴയും മറ്റു നിയമനടപടികളും സ്വീകരിക്കുമെന്നും തിരുവല്ല വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ