മല്ലപ്പള്ളിയോടെ ചേർന്ന് കിടക്കുന്ന ആനിക്കാട് ഗ്രാമത്തിന്റെ ഉറക്കം കെടുത്തി പന്നിയുടെയും കുറുക്കന്റെയും ശല്യം രൂക്ഷമാകുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുമ്പോൾ വളർത്തുജീവികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് കുറുക്കൻമാർ.
ആനിക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നുണ്ട്. പന്നിക്കൂട്ടം ചേന, വാഴ , കാച്ചിൽ, ചക്ക തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു. പകൽ സമയങ്ങളിലും കാട്ടുപന്നി ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാർ ആശങ്കയിലാണ്.
കാട്ടുപന്നികളെ തുരത്താൻ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്തത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.