വായ്പൂർ കെഎസ്ഇബി ഓവർസീയറെ ഓഫീസിൽ കയറി മർദ്ദിച്ചതായും മുഖത്തടിച്ചതായും പരാതി. പത്തനംതിട്ട വായ്പൂർ സെക്ഷനിലെ ഓവർസീയർ വിൻസെൻ്റിനാണ് മുഖത്തടിയേറ്റത്. വൈദ്യുതി തടസ്സപെട്ടത് അന്വേഷിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ ഒരാളാണ് മുഖത്തടിച്ചതെന്നാണ് പരാതി. മർദ്ദന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിൻസെൻ്റ് മല്ലപ്പള്ളി താലൂക്കാശുപത്രിയിൽ ചികിൽസ തേടി. പെരുമ്പെട്ടി പൊലീസ് വിൻസെൻ്റിൽ നിന്നും മൊഴിയെടുത്തു. കാറിലാണ് മുഖത്തടിച്ച ആൾ ഓഫീസിലെത്തിയത് എന്ന് പറയുന്നു. മല്ലപ്പള്ളി, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളിൽ ശനിയാഴ്ച വൈകിട്ട് പെയ്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നിരുന്നു. തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടിരുന്നു.
എഴുമറ്റൂർ അരീക്കൽ സ്വദേശികളാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പറയുന്നു.