മറൈൻ എക്‌സ്‌പോ നാളെ മുതൽ തിരുവല്ലയിൽ


 തിരുവല്ല മർച്ചന്റ്‌സ് അസോസിയേഷനും പത്തനാപുരം അഗ്രിടെക് ഗ്രീൻ ടെക്‌നോളജിസ് ആൻഡ് കൺസൾട്ടൻസി സർവീസസും സംയുക്തമായി സംഘടിപ്പിക്കുന്ന സീവേൾഡ് അണ്ടർവാട്ടർ ടണൽ ആൻഡ് മറൈൻ എക്‌സ്‌പോ നാളെ മുതൽ മേയ് 20 വരെ തിരുവല്ല മുൻസിപ്പൽ ഗ്രൗണ്ടിൽ നടത്തും. 

നാളെ വൈകിട്ട് 4 ന് സിനിമാതാരം രജീഷാ വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര മുഖ്യാതിഥിയാകും.മാത്യു ടി.തോമസ് എം.എൽ എ, സീരിയൽ താരവും യൂട്യൂബറുമായ മുകേഷ് എം.നായർ, മുൻസിപ്പൽ ചെയർപേഴ്‌സൺ അനു ജോർജ്, സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, ഡിവൈ.എസ്.പി അഷാദ് എസ്, മുൻസിപ്പൽ കൗൺസിലർ ജിജി വട്ടശേരിൽ, വ്യാപാരിവ്യവസായി അസോസിയേഷൻ ജില്ലാപ്രസിഡന്റ് എ.ജെ.ഷാജഹാൻ എന്നിവർ പ്രസംഗിക്കും. 

മത്സ്യകന്യകകളും സ്‌കൂബഡൈവും ഒരു ചില്ലുജാലകത്തിൽ നൂറിലധികം ഇനങ്ങളിൽ ആയിരക്കണക്കിന് കടൽമത്സ്യങ്ങളും മറ്റുകടൽജീവികളും ആഴക്കടലിലൂടെ സഞ്ചരിക്കുന്ന പ്രതീതി നൽകി കാണികളെ വിസ്മയിപ്പിക്കും. കൂടാതെ അണ്ടർവാട്ടർ ടണൽ, കടൽകൊട്ടാരം, സെൽഫി കോർണർ എന്നിവ പൂർണമായി ശീതീകരിച്ച 25000 ചതുരശ്രഅടി പന്തലിൽ ഒരുക്കുന്നു. വീട്ടിലേക്ക് ആവശ്യമായ എല്ലാസാധനങ്ങളും ലഭ്യമാക്കുന്ന നൂറിലധികം എ.സിയുള്ളതും ഇല്ലാത്തതുമായ സ്റ്റാളുകൾ, വിവിധയിനം ഭക്ഷണങ്ങൾ, ജ്യൂസുകൾ, ഐസ്‌ക്രീമുകൾ എന്നീ സ്റ്റാളുകളുടെ ഫുഡ് കോർട്ട്, കുട്ടികൾക്കായി അമ്യൂസ്‌മെന്റ് പാർക്ക്, ഫാമിലി ഗയിംസ് എന്നിവയാണ് എക്‌സ്‌പോയിലെ പ്രത്യേകതകൾ. സൗജന്യ പാർക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്.

രാവിലെ 11മുതൽ രാത്രി 10വരെ പ്രവർത്തിക്കുന്ന എക്‌സ്‌പോയ്ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. മെഗാ എക്‌സ്‌പോ മുൻകൂറായി ബുക്ക് ചെയ്യുന്ന ഗ്രൂപ്പായിട്ടുള്ള വിദ്യാർത്ഥികൾക്ക് 50% സൗജന്യനിരക്കിലും, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തികച്ചും സൗജന്യമായും എക്‌സ്‌പോ സന്ദർശിക്കാം.സന്ദർശകരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ