റാന്നി നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷവും നിയോജക മണ്ഡലം കണ്‍വന്‍ഷനും നടത്തി. ജില്ലാ പ്രസിഡന്റ് രാജു തിരുവല്ല ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അലക്സ് മാത്യു വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.
നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കുടപ്പനക്കല്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ വെള്ളയില്‍, രാജേഷ് ഊന്നുകല്ലില്‍, ഷിയാസ് എഴുമറ്റൂര്‍, സണ്ണി പടപ്പാട്, പ്രിന്‍സി ഫിലിപ്പ്, രാജു നിരണം, രാജന്‍ മുങ്ങിയോലില്‍ എന്നിവര്‍ പ്രസംഗിച്ചു.