വേനൽ കനത്തതോടെ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് ആനിക്കാട് പഞ്ചായത്തിൽ ജനജീവിതം ദുസ്സഹമാക്കുന്നു. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളാണ് കുടിവെള്ളക്ഷാമം മൂലം കൂടുതൽ വലയുന്നത്. ആഴ്ചയിൽ ഒരു തവണ ആണ് പലസ്ഥലങ്ങളിലും പൈപ്പിൽ വെള്ളം എത്തുന്നത്.
ഇപ്പോൾ ഉള്ള മോട്ടോർ കേടായതിനാൽ രണ്ട് ആഴ്ചയായി പമ്പിങ് നിർത്തി വെച്ചിരിക്കുകയായിരുന്നു. കിണറുകളിലെ ചെളി നീക്കുന്ന പ്രവർത്തികൾ പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. വർഷങ്ങൾക്കു മുൻമ്പ് റോഡ് മുഴുവൻ കുത്തി പൊളിച്ചു പൈപ്പ് ഇട്ടെങ്കിലും പുതുതായി നിർമിച്ച ശുദ്ധികരണ പ്ലാന്റിന്റെ പണി ഇതുവരെ പൂർത്തീകരിക്കാൻ സാദിച്ചിട്ടില്ലാത്തതും കുടിവെള്ളഷാമത്തിന് ആക്കം കൂട്ടുന്നു.
ജലസേചന വകുപ്പ് കടുത്ത അനാസ്ഥ കാട്ടുന്നെന്ന ആരോപണങ്ങളുമായി പഞ്ചായത്ത് ഭരണ സമതി. എത്രയും പെട്ടെന്ന് പുതിയ പമ്പ് ഹൗസിന്റെ പ്രവർത്തനം ആരംഭിക്കാൻ നടപടി ഉണ്ടാകണമെന്ന് ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ അവിശപ്പെട്ടു.