ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ മല്ലപ്പള്ളി ആനിക്കാട് പടിഞ്ഞാറേക്കുറ്റ് വീട്ടിൽ സണ്ണിയുടെ മകൻ റോജി (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45 നാണ് സംഭവം.
തിരുവല്ലയിൽനിന്നും ട്രെയിനിൽ കയറിയ റോജി ആലുവയിൽ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്കു വീണ് കാൽ ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ പെട്ടു. ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണു രക്ഷപ്പെടുത്തിയത്. കാൽ പൂർണമായി അറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.