തിരുവല്ലയെ കേരളത്തിലെ നിയമ വൃത്തങ്ങളുടെ കിരീടത്തിലെ തിളങ്ങുന്ന നക്ഷത്രമാക്കി മാറ്റിയ തിരുവല്ലയുടെ സ്വന്തം അഡ്വ : വി. ജിനചന്ദ്രന് കേന്ദ്ര നോട്ടറിയുടെ പൊൻതിളക്കം. കേന്ദ്ര നോട്ടറിയായി നിയമിക്കപ്പെട്ട ഇദ്ദേഹം മുൻ തിരുവല്ല മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കൂടി ആണ്.
കൂടാതെ തിരുവല്ല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, തൊഴിലാളി യൂണിയൻ ഭാരവാഹി, സാമൂഹിക സേവകൻ, മികച്ച സംഘാടകൻ തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് അഡ്വ: വി ജിനചന്ദ്രന്. കഴിഞ്ഞ 37 വർഷമായി അഭിഭാഷക രംഗത്ത് സംസ്ഥാനമൊട്ടാകെ ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു.