ആനിക്കാട് തൊട്ടിപ്പടി കൊച്ചുവടക്കേൽപ്പടി റോഡിനു സമീപം സ്വകാര്യവ്യക്തിയുടെ ഭൂമിയിൽനിന്നു ദേശീയപാത വികസനത്തിന്റെ പേരിൽ മണ്ണുഖനനം നടത്തുന്നതിൽ പ്രതിഷേധം. പരിസ്ഥിതിയെ തകർക്കുന്ന റോഡ് സഞ്ചാരയോഗ്യമല്ലാതെയാക്കി ജലസേചനസ്രോതസ്സുകൾ നശിപ്പിക്കുകയാണ് മണ്ണ് മാഫിയയെന്ന് നാട്ടുകാർ പറയുന്നു.
ഇതിൽ പ്രതിഷേധിച്ച് ജനകീയസമരസമിതി നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ജോസഫ് എം. പുതുശ്ശേരി ഉദ്‌ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോൾ, കോശി പി.സക്കറിയ, എബി മേക്കരിങ്ങാട്ട്, കെ.കെ. സുകുമാരൻ, ബാബു പാലയ്ക്കൽ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.