ചെങ്ങരൂർ പള്ളി പെരുന്നാൾ കൊടിയേറി

 

ചെങ്ങരൂർ സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ 143-ാമത് ഓർമ്മപെരുന്നാളിനു കൊടിയേറി. വികാരി ഫാ. ജിനു ചാക്കോ കൊടിയേറ്റി. സഹവികാരി ഫാ. റെജിൻ സി.ചാക്കോ, ഫാ. ലിജോമോൻ മാത്യൂസ് ചാമത്തിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. മേയ് ഒൻപത് വൈകീട്ട് 7.30-ന് മടുക്കോലി കുരിശടിയിൽ ഫാ. വർഗീസ് പി.ചെറിയാൻ പ്രസംഗിക്കും, തുടർന്ന് പള്ളിയിലേക്ക് റാസ. 9:30-ന് ആശീർവാദം, മേളകാഴ്ച എന്നിവ നടക്കും.

പ്രധാനപെരുന്നാളായ 10-ന് രാവിലെ 5.15-ന് കുർബാന. 7.30-ന് സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ ബർണബാസിൻ്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, തുടർന്ന് ശ്ലൈഹീക വാഴ്‌വ് നേർച്ചവിളമ്പ്. വൈകീട്ട് ഏഴിന് കുന്നന്താനം കുരിശടിയിൽ ഫാ. ബബിൻ ബാബുവിന്റെ പ്രസംഗം.

തുടർന്ന് പള്ളിയിലേക്ക് റാസ എന്നിവ നടക്കും. 11 രാവിലെ 7.30-ന് ഇടവകയിലെ പട്ടക്കാരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. വൈകുന്നേരം മൂന്നിന് ആമ്പല്ലൂർ സണ്ടേസ്കൂൾ അങ്കണത്തിൽ ഫാ. റ്റിജോ വർഗീസ് പ്രസംഗിക്കും. തുടർന്ന് റാസ, ആശീർവാദം. 12-ന് രാവിലെ 6.45-ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ കാർമികത്വത്തിൽ കുർബാന. തുടർന്ന് നടക്കുന്ന സൺഡേ സ്കൂൾ കുട്ടികളുടെ പരിപാടിക്ക് ഫാ. സജി മേക്കാട്ട് നേതൃത്വംനൽകും. 5.15- ന് കൊടിയിറക്കും. ഏഴിന് നാടകം തുടങ്ങും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ