ചെങ്ങരൂരിൽ തുടർച്ചയായി രണ്ടാം ദിവസവും കുറുനരി കോഴികളെ കൊന്നു. ചൊവ്വാഴ്ച പുലർച്ചെ വലിയപറമ്പിൽ സജി ജോണിന്റെ എട്ട് കോഴികളെയാണ് പിടിച്ചത്. ഇവയിൽ ആറെണ്ണത്തിനെ ചോരകുടിച്ചനിലയിൽ കൂടിന് മുന്നിൽ കണ്ടെത്തി. കൂടിന്റെ വല തകർത്താണ് കോഴിയെ പിടിക്കുന്നത്.
ചെങ്ങരൂർ പവ്വത്തിൽ വീട്ടിലെ 13 കോഴികളെ തിങ്കളാഴ്ച വെളുപ്പിന് കുറുനരി പിടിചിരുന്നു. കുറെയെണ്ണത്തിനെ കൂട്ടിൽ കൊന്നിട്ടിരുന്നു. ബാക്കിയുള്ളതിനെ എടുത്തുകൊണ്ടുപോയി അടുത്ത പറമ്പുകളിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.