- തുരുത്തിക്കാട് ബിഎഎം കോളജിൽ 2024–25 വർഷത്തേക്ക് പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തവർ അനുബന്ധ രേഖകൾ സഹിതം 17ന് മുൻപ് അപേക്ഷിക്കണം. 04692682241. www.bamcollege.ac.in.
- തിരുവല്ല മാർത്തോമ്മാ കോളജിൽ മാത്തമാറ്റിക്‌സ്, ബോട്ടണി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ, മലയാളം, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെയും, കോളജ് ലൈബ്രേറിയന്റെയും ഒഴിവുണ്ട്. കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ പ്രിൻസിപ്പളിന്റെ ഓഫിസിൽ നേരിട്ടോ തപാൽ മാർഗമോ 10ന് 4ന് മുൻപായി എത്തിക്കേണ്ടതാണ്. 0469 2630342