എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത്, എഴുമറ്റൂർ സി.എച്ച്.സി. എന്നിവ ചേർന്ന് മഴക്കാലപൂർവ ശുചീകരണ പരിപാടി നടത്തി. പഞ്ചായത്തിലെ സ്കൂളുകളിലെ കിണറുകളും മറ്റ് പൊതുകിണറുകളും ക്ളോറിൻ ഉപയോഗിച്ച് ശുചീകരിച്ചു. ഇതിന്റെ ഭാഗമായി 14-ാം വാർഡിലെ ശുചീകരണം വാർഡ് മെമ്പർ കൃഷ്ണകുമാർ മുളപ്പോൺ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഡേവിസ് ജോസഫ്, ജെ.എച്ച്.ഐ. പ്രിൻസി, പ്രിൻസിപ്പൽ എം.ബിന്ദു, അധ്യാപകരായ മായാ യോഗി, എസ്.ബിൻസി, പി.എൻ.സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
എഴുമറ്റൂരിൽ മഴക്കാലപൂർവ ശുചീകരണം
0