കീഴ്‌വായ്പൂര് പ്രീമെട്രിക് ഹോസ്റ്റലിൽ വാർഡന്റെ ഒഴിവിലേക്ക് താത്‌കാലിക നിയമനം നടത്തുന്നു. മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലുള്ളവർ പട്ടികജാതി വിഭാഗങ്ങൾ പ്രവൃത്തിപരിചയമുള്ളവർ എന്നിവർക്ക് മുൻഗണന.
യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ മേയ് 20-നകം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തോഫീസ് വളപ്പിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന ഓഫീസിൽ നൽകണം.
ഫോൺ: 8547630039.