കോട്ടാങ്ങൽ പഞ്ചായത്തിൽ ഞായറാഴ്ച ആളുകളെയും മൃഗങ്ങളെയും കടിച്ച കുറുനരിക്ക് പേവിഷബാധ ഉണ്ടായിരുന്നതായി വനംവകുപ്പ് റാന്നി റേഞ്ച് ഓഫീസർ ദിലീഫ് അറിയിച്ചു. ഒരു അതിഥിത്തൊഴിലാളിയടക്കം ഏഴുപേരെയും പശു, നായ എന്നിവയെയും കടിച്ചിരുന്നു.
റാന്നിയിൽനിന്ന് പിടികൂടാനെത്തിയ വനപാലകർ കുറുനരിയുടെ മൃതദേഹവുമായിട്ടാണ് മടങ്ങിയത്. ഇതിനെ തിരുവനന്തപുരം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് എന്ന സ്ഥാപനത്തിൽ പരിശോധിച്ച് പേ വിഷബാധ സ്ഥിതികരിക്കുകയായിരുന്നു.
നേരിട്ട് കടിയേറ്റവർക്കുപുറമേ മുറിവ് പറ്റിയവരെ ശുശ്രൂഷിച്ച നാട്ടുകാരായ നാലുപേരെയും പേ വിഷബാധയ്‌ക്കെതിരായ കുത്തിവെപ്പിന് വിധേയരാക്കി. കൂടുതൽ പേർ ഈ പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.