ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാല ജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്ത് ''ഓപ്പറേഷന്‍ മണ്‍സൂണ്‍'' എന്ന പേരില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കേണ്ടതാണ്.
- എല്ലാ ഭക്ഷ്യ വ്യാപരികളും ലൈസന്‍സ്/രജിസ്റ്റ്രേഷന്‍ നിര്‍ബന്ധമായും കരസ്ഥമാക്കിയിരിക്കണം.
- ഭക്ഷണ ശാലകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം, തിളപ്പിച്ചാറിച്ചതോ / ഫില്‍റ്റര്‍ സംവിധാനം ഉള്ളതോ ആയിരിക്കണം.
- സ്ഥാപനത്തില്‍ പെസ്റ്റ്-കണ്‍ട്രോള്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം.
- സ്ഥാപനത്തില്‍ ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചിരിക്കണം.
- ഭക്ഷ്യ അസംസ്‌കൃത വസ്തുക്കള്‍ സ്റ്റോര്‍ റൂമില്‍ അടച്ച് സൂക്ഷിക്കണം.
- സ്ഥാപനത്തില്‍ എലികള്‍/ക്ഷുദ്രജീവികള്‍ എന്നിവ പ്രവേശിക്കാന്‍ പാടില്ല.
- തട്ടുകടക്കാര്‍ ഹെല്‍ത്ത് കാര്‍ഡുള്ള ജീവനക്കാരെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ.
- കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് (ആറു മാസത്തിലൊരിക്കല്‍ പരിശോധിച്ചത്) സ്ഥാപനത്തില്‍ സൂക്ഷിക്കണം.
ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥപാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ഭാക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു.