മല്ലപ്പള്ളി പടുതോട് മോഷണശ്രമം: യുവാവ് അറസ്റ്റിൽ


മോഷണശ്രമത്തിനിടയിൽ യുവാവിനെ പിടികൂടി. പടുതോട് പാലത്തിന് സമീപം എടത്തനാട്ട് വീട്ടിൽ ശ്രീകല സുരേഷിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ശനിയാഴ്ച രാത്രി ബാത്ത്റൂമിൽ ഒളിഞ്ഞു നോക്കുകയും വെന്റിലേറ്റർ ഇളക്കി മോഷണം നടത്താൻ ശ്രമിക്കുകയും ചെയ്ത വെണ്ണിക്കുളം മുതുപാല സ്വദേശിയായ ആരുവായ്ക്കൽ വീട്ടിൽ സുധീഷ് (27) നെയാണ് കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. 

ശനിയാഴ്ച രാത്രിയിൽ 11.30 ന് വീടിന് പുറത്ത് ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി പരിശോധിച്ചപ്പോൾ വീടിന്റെ പാരപ്പറ്റിന് മുകളിൽ ഒളിച്ചിരുന്ന പ്രതിയെ വീട്ടുകാർ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാൾ മല്ലപ്പള്ളി തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ മോഷണശ്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ