കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 33ആം രക്തസാക്ഷിത്വ ദിനാചാരണം കെപിസിസി മുൻ നിർവ്വാഹക സമതി അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, സുരേഷ് ബാബു പാലാഴി, റ്റി. ജി. രഘുനാഥ പിള്ള, വിനീത് കുമാർ, അഡ്വ :സാം പട്ടേരിൽ, കെ. ജി. സാബു, റെജി പണിക്കമുറി, രാജേഷ് സുരഭി, സിന്ധു സുഭാഷ്, ലിൻസൺ പാറോലിക്കൽ, തോമസ് തമ്പി, സജു മാത്യു, കൃഷ്ണൻകുട്ടി മുള്ളൻകുഴി, മധു പുന്നാനിൽ, മിഥുൻ. കെ. ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.