റാന്നി എം.എസ്.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, ബോട്ടണി, ഫിസിക്സ്സ് എന്നീ സീനിയർ തസ്തികയിലേക്കും ഗണിത വിഷയത്തിൽ ജൂനിയർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. യു.പി.വിഭാഗത്തിൽ സംസ്‌കൃതത്തിലും അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ തിങ്കളാഴ്ച 11-ന് അസൽ സർട്ടിഫിക്കറ്റുമായി സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
തിരുവല്ല മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ സ്‌കൂളുകളിൽ നാച്ചുറൽ സയൻസ്, ഹിന്ദി വിഷയങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ജൂൺ 15-ന് മുമ്പ് അപേക്ഷിക്കണം.
തിരുവല്ല ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്‌സ് കോളേജിൽ ഫിസിക്കൽ എജുക്കേഷൻ, ഇംഗ്ലീഷ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 28-ന് മുമ്പ് അപേക്ഷിക്കണം.