വായ്പ്പുരിൽ കുറുനരിയുടെ ആക്രമണത്തി നിരവധി പേർക്ക് പരിക്ക്. കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പ്പൂര്, പുത്തൂർപ്പടി പഞ്ചായത്ത് പടി, നെടും ബാല പ്രദേശങ്ങളിൽ കുറുനരിയുടെ ആക്രമണത്തിൽ വയോദ്ധിക അടക്കം നിരവധി ആൾക്കാർക്കും, വളർത്തുമൃഗങ്ങൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ റാന്നി , കോഴഞ്ചേരി ഗവഃ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാന്നിയിൽ നിന്ന് എത്തിയവനപാലകരും, ജനപ്രതിനിധികളും, പൊതുജനങ്ങളും ചേർന്ന് കുറുനരിയെ പിടികൂടിയെങ്കിലും അവശത മൂലം കറു നരി ചത്തു.