മണിമലയാറ്റിലെ വെണ്ണിക്കുളം കോമളം കടവിൽ തിങ്കളാഴ്ച വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ ബീഹാർ ബിദിയ സ്വദേശിയായ നരേശിനെ (25) ചൊവ്വാഴ്ച വൈകീട്ടും കണ്ടെത്തിയില്ല.
തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങൾക്കുപുറമേ വൈക്കത്തുനിന്നുകൂടി മുങ്ങൽ വിദഗ്‌ദ്ധരെത്തി നദിയിൽ പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. ചൊവ്വാഴ്ച കറുത്ത വടശ്ശേരിക്കടവ് പാലം വരെയുള്ള ഭാഗത്ത് പുഴയിൽ മുങ്ങിത്തപ്പി.
മൂന്നാംപക്കമായ ബുധനാഴ്ചയും അന്വേഷണം തുടരുമെന്ന് പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ അറിയിച്ചു.