ചികിത്സാസഹായം തേടിയെത്തിയവർ മല്ലപ്പള്ളി ടൗണിൽ വീട്ടിൽക്കയറി മാലപറിക്കാൻ ശ്രമിച്ചതായി പരാതി. റോട്ടറി ക്ലബ്ബിന് സമീപം കുളക്കാട്ടിൽ കെ.എം.ചെറിയാന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് രണ്ട് പേർ കാൻസർ ചികിത്സയ്ക്ക് സഹായം നല്കണമെന്ന ആവശ്യവുമായി എത്തിയത്.
മോഷണത്തിനെന്ന് സംശയം തോന്നിയ ജോലിക്കാരി ബിന്ദു ബഹളം വെച്ചതിനെത്തുടർന്ന് ഇവർ ഓടിരക്ഷപ്പെട്ടു. മലയാളം വ്യക്തമായി സംസാരിച്ചിരുന്നില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണെന്ന് കരുതുന്നതായും ബിന്ദു പറയുന്നു. വീട്ടുകാർ കീഴ്വായ്പൂര് പോലീസിൽ പരാതി നൽകി.