ചങ്ങനാശേരി തൃക്കൊടിത്താനം പാറക്കുളത്തിൽ ചൂണ്ടയിടാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു



ചങ്ങനാശേരി തൃക്കൊടിത്താനം പാറക്കുളത്തിൽ ചൂണ്ടയിടാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തൃക്കൊടിത്താനം ചെമ്പുമ്പുറം പാറക്കുളത്തിൽ ചൂണ്ടയിടാൻ എത്തിയ 2 വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. പൊൻപുഴക്കുന്നിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി ആദർശ്, ആറാം ക്ലാസ് വിദ്യാർത്ഥി അഭിനവ്‌ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ട് കുട്ടികളും ഇവിടെ എത്തിയതെന്നാണ് കരുതുന്നത്.

ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുള്ള ആൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരും മുങ്ങി താഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസിലും, അഗ്നിരക്ഷാ സേനയും എത്തിനടത്തിയ തിരച്ചിലിൽ ആണ് മൃതദ്ദേഹങ്ങൾ കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ