ബാലവേദി കോട്ടാങ്ങല്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാലവേദി ബാലോത്സവം നടന്നു.എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ പരിപാടിയില്‍ ആദരിച്ചു.സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ.സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റിയംഗം നവാസ്ഖാന്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ,ലോക്കല്‍ സെക്രട്ടറി പി.പി സോമന്‍, കെ.ആര്‍ കരുണാകരന്‍ നായര്‍,എം.എ ഷാജി, അലിയാര്‍ കാച്ചാണില്‍, വിജയകുമാരി, ടി.എസ് അജീഷ്,പ്രസാദ് വലിയമുറിയില്‍, ഇല്യാസ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ഐ ഇര്‍ഫാന്‍ (പ്രസിഡന്‍റ്), ടി.എ അഭിജിത്ത് (വൈസ് പ്രസിഡന്‍റ്), കെ.എസ് ആദര്‍ശ് (സെക്രട്ടറി), ഫാസിലാ നവാസ് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.