കോട്ടയം ജില്ലയിൽ ശക്തമായ മഴപെയ്യുന്നതിനാൽ മണിമല, മീനച്ചിൽ ആറുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങൾ കണക്കിലെടുത്തു ഭീഷണിപ്രദേശങ്ങളിൽ ഉള്ളവരെ അടിയന്തരമായി ക്യാംപുകളിലേക്ക് മാറ്റാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഏറ്റുമാനൂർ പാലാ റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വൻ ഗതാഗതക്കുരുക്കാണ് റോഡിൽ. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.